തിരുവനന്തപുരം: തിരുവനന്തപുരത്ത് ഓട്ടോയില്‍ സഞ്ചരിക്കുകയായിരുന്ന യുവതിയെ പീഡിപ്പിച്ച പ്രതി പിടിയില്‍. ഓട്ടോ ഡ്രൈവറായ മുട്ടത്തറ സ്വദേശി മുഹമ്മദ് ജിജാസിനെയാണ് പൊലീസ് പിടികൂടിയത്.അട്ടക്കുളങ്ങരയില്‍ നിന്ന് വീട്ടിലേക്ക് പോവാന്‍ ഓട്ടോ വിളിച്ച യുവതിയെയാണ് ഇയാള്‍ പീഡിപ്പിച്ചത്.
വെള്ളിയാഴ്ച രാത്രി പതിനൊന്ന് മണിക്കാണ് സംഭവം. ആളൊഴിഞ്ഞ സ്ഥലത്ത് ഓട്ടോ നിര്‍ത്തി ഭീഷണിപ്പെടുത്തിയായിരുന്നു ക്രൂരകൃത്യം. യുവതി തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി. ഇവര്‍ക്ക് സാരമായി പരിക്കേറ്റിട്ടുണ്ടെന്നാണ് പൊലീസ് പറഞ്ഞു.

