തിരുവനന്തപുരം : ആരോഗ്യ വകുപ്പിലെ നിയമനത്തട്ടിപ്പിലെ അന്വേഷണം പരാതിക്കാരന് ഹരിദാസന് വഴി തെറ്റിക്കുന്നതായി പൊലീസ്. ഹരിദാസനെ ഇന്നലെ ചോദ്യം ചെയ്യാന്‍ വിളിച്ചിരുന്നെങ്കിലും ഹാജരായില്ല. പിന്നീട് വിളിക്കാന്‍ ശ്രമിക്കുമ്പോള്‍ മൊബൈല്‍ നമ്പര്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണന്നും പൊലീസ് പറഞ്ഞു.
ഹരിദാസന്റെ മൊഴികളില്‍ പൊരുത്തക്കേടുള്ളതായി കമ്മീഷണര്‍ പറഞ്ഞു. സെക്രട്ടേറിയറ്റ് പരിസരത്ത് വച്ച് കോഴ നല്കി എന്ന ആരോപണത്തില്‍ ഹരിദാസന് പറഞ്ഞത് പോലല്ല കാര്യങ്ങള്‍ നടന്നതെന്നും കമ്മീഷണര്‍ പറഞ്ഞു. കേസില്‍ കൂടുതല്‍ പേര് പ്രതികളാകുമെന്നും അദ്ദേഹം പറഞ്ഞു.