തിരുവനന്തപുരം ജില്ലയില്‍ കൊവിഡ് സമൂഹ വ്യാപന ഭീഷണി നിലനില്‍ക്കുന്നതിനാല്‍ സുരക്ഷയ്ക്കായി പോലീസ് ക്യാന്റീനുകളിലെ പര്‍ച്ചേസിങ് ഓണ്‍ലൈന്‍ വഴി ആക്കുന്നു. പോലീസ് ക്യാന്റീനുകളില്‍ നിലവില്‍ സാധനം വാങ്ങാനെത്തുന്നവര്‍ക്ക് കാലതാമസം നേരിടു ന്നതിനാലും കൊവിഡ് ഭീഷണി നിലനില്‍ക്കുന്നതിനാലുമാണ് ഓണ്‍ലൈന്‍ സര്‍വ്വീസ്. പോലീസ് ക്യാന്റീനില്‍ സൈബര്‍ ഡോമിന്റെ നേതൃത്വത്തില്‍ തയ്യാറാക്കിയിട്ടുള്ള ഓണ്‍ലൈന്‍ SLOT BOOKING സംവിധാനം ഉപയോഗിച്ച് മുന്‍കൂട്ടി സ്ലോട്ട് ബുക്ക് ചെയ്യേണ്ടതാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ കൃത്യ സമയത്ത് ക്യാന്റീനില്‍ പ്രവേശിച്ച് നിശ്ചിത സമയത്തിനുള്ളില്‍ സാധനങ്ങള്‍ വാങ്ങാനാകും. എല്ലാ അംഗങ്ങളും ഈ സേവനം പ്രയോജനപ്പെടുത്തണമെന്നു പോലീസ് ചീഫ് അറിയിച്ചു. നിലവിലെ സാഹചര്യം അനുസരിച്ചു തിങ്കളാഴ്ച മുതല്‍ ഓണ്‍ലൈന്‍ ചെയ്യുന്നവര്‍ക്ക് മാത്രമേ കാന്റീന് പ്രവേശനം ലഭിക്കുകയുള്ളു. നിലവില്‍ പെന്ഷന് ആയവര്‍ക്ക് ഉള്‍പ്പടെ ഉള്ള മുതിര്‍ന്നവര്‍ക്ക് ഓണ്‍ലൈന്‍ സൗകര്യം ചെയ്യുന്നതിനായി പോലീസ് ഹെല്പ് ഡെസ്കും കാന്റീന് ഒരുക്കിയിട്ടുണ്ട്. പോലീസ് ക്യാന്റീന് കാര്‍ഡ് ഉടമകള്‍ https://scpc.kerala.gov.in/register-member വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത ശേഷം shopsapp എന്ന മൊബൈല്‍ അപ്ലിക്കേഷന്‍ പ്ലെയ്സ്റ്റോറില്‍ / ആപ്പ് സ്റ്റോറില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്തു സ്ലോട്ട് ബുക്ക് ചെയ്യാവുന്നതാണ്.
Home LOCALThiruvananthapuram തിരുവനന്തപുരം ജില്ലയില്‍ പോലീസ് ക്യാന്റീനുകളിലെ പര്‍ച്ചേസിങ് ഓണ്‍ലൈന്‍ ആക്കുന്നു

