തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി സര്‍വകലാശാല കാമ്ബസിലെ വിദ്യാര്‍ഥി സിദ്ധാര്‍ഥന്റെ മരണത്തില്‍ എസ്എഫ്ഐക്കെതിരേ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്.
എസ്എഫ്ഐക്കാര്‍ കാമ്ബസുകളില്‍ അഴിഞ്ഞാടുകയാണെന്ന് സതീശന് വിമര്‍ശിച്ചു. എസ്എഫ്ഐ കാമ്ബസുകളില്‍ ഭീതിയുടെ അന്തരീക്ഷം സൃഷ്ടിക്കുകയാണ്. നിലവില്‍ കേരളത്തിലെ കാമ്ബസുകളിലേക്ക് കുട്ടികളെ അയയ്ക്കാന്‍ രക്ഷിതാക്കള്‍ക്ക് ഭയമാണെന്നും സതീശൻ പറഞ്ഞു.


