പത്തനംതിട്ട: ഓടിക്കൊണ്ടിരുന്ന ഫയർ ഫോഴ്സ് ബസിന്റെ ടയറുകൾ ഊരിത്തെറിച്ചു. ശബരിമല ഡ്യൂട്ടിക്ക് ജീവനക്കാരുമായി പോയ ഫയർഫോഴ്സ് ബസിന്റെ ടയറുകളാണ് ഊരിത്തെറിച്ചത്. 32 ജീവനക്കാരാണ് ബസിലുണ്ടായിരുന്നത്. അപകടത്തിൽ നിന്ന് തലനാരിഴയ്ക്കാണ് ജീവനക്കാർ രക്ഷപ്പെട്ടത്.
ഇന്ന് പുലർച്ചെ അഞ്ചരയോടെ ആറ്റിങ്ങൽ ആലംകോട് വെയ്ലൂരിൽ വച്ചാണ് അപകടമുണ്ടായത്. ബസിന്റെ പിൻവശത്തെ ഇടത് ഭാഗത്തെ രണ്ടു ടയറുകളുമാണ് ഊരിത്തെറിച്ചത്. അതിന് ശേഷം 200 മീറ്ററോളം മുന്നോട്ടു പോയ വാഹനം ഉഗ്ര ശബ്ദത്തോടെ റോഡിലൂടെ നിരങ്ങി നീങ്ങിയാണ് നിന്നത്.


