ശബരിമല : ശബരിമല ദര്‍ശനത്തിന് തിരക്കേറിയെന്ന് ദേവസ്വംമന്ത്രി കെ.രാധാകൃഷ്ണന്. ശബരിമലയിലേക്ക് സ്ത്രീകളും കുട്ടികളും കൂടുതലായെത്തി. എണ്ണത്തില്‍ 30 ശതമാനം വര്‍ധനവുണ്ടായി. ഭിന്നശേഷിക്കാരും പ്രായമായവരും കൂടുതലായി എത്തിയത് മലകയറ്റം സാവധാനത്തിലാക്കി. ഏറ്റവും തിരക്കുണ്ടായത് ഡിസംബര്‍ ഏഴിനാണ്. മുന്‍പും തിരക്കുണ്ടായിട്ടുണ്ട്, അന്ന് ആരും ആശങ്ക പരത്തിയിരുന്നില്ല. ബോര്‍ഡ് ചെയ്യുന്നത് കാണാതെ ചിലര്‍ പ്രചാരണം നടത്തിയെന്നും മന്ത്രി കെ.രാധാകൃഷ്ണന്.

