കൊല്ലം: ശബരിമല സ്പെഷലായി ചെന്നൈ-കോട്ടയം -ചെന്നൈ റൂട്ടില്‍ ഓടിയ വന്ദേ ഭാരത് എക്സ്പ്രസ് വീണ്ടും സര്‍വീസ് നടത്താൻ റെയില്‍വേ.
ഈ മാസം ഏഴ്, 14ന് ചെന്നൈയില്‍നിന്ന് കോട്ടയത്തേയ്ക്ക് സര്‍വീസ് നടത്തും. കോട്ടയത്ത് നിന്നു തിരികെ ചെന്നൈയിലേയ്ക്കുള്ള സര്‍വീസ് എട്ട്, 15ന് ആണ്.
ചെന്നൈ-കോട്ടയം സര്‍വീസ് പുലര്‍ച്ചെ 4.30 ന് പുറപ്പെട്ട് വൈകുന്നേരം 4.15 ന് കൊല്ലത്ത് എത്തും.
മടക്ക സര്‍വീസ് പുലര്‍ച്ചെ 4.40 ന് കോട്ടയത്ത് നിന്ന് പുറപ്പെട്ട് വൈകുന്നേരം 5.15ന് ചെന്നെയില്‍ എത്തുന്ന രീതിയിലാണ് സമയക്രമം.
പാലക്കാട്, തൃശൂര്‍, ആലുവ, എറണാകുളം നോര്‍ത്ത് എന്നിവിടങ്ങളിലാണ് കേരളത്തില്‍ സ്റ്റോപ്പുള്ളത്. റിസര്‍വേഷൻ ആരംഭിച്ചതായി ദക്ഷിണ റെയില്‍വേ അധികൃതര്‍ അറിയിച്ചു.