ശബരിമല : ശബരിമലയിലേക്ക് ഭക്തരെ നിയന്ത്രിച്ച് തുടങ്ങിയതോടെ നിലയ്ക്കലില്‍ സ്ഥിതി നിയന്ത്രണാതീതമാകുന്നു. തിക്കിലും തിരക്കിലുംപെട്ട് തീര്‍ഥാടകര്‍ക്ക് ദേഹാസ്വാസ്ഥ്യമുണ്ടായി. പാര്‍ക്കിങ് ഗ്രൗണ്ടില്‍ വാഹനങ്ങള്‍ നിറഞ്ഞതോടെ വന്‍ ഗതാഗതക്കുരുക്കും രൂപപ്പെട്ടു. കോട്ടയം – പമ്പ, പത്തനംതിട്ട – പമ്പാ റൂട്ടുകളിൽ ഗതാഗതക്കുരുക്ക് രൂക്ഷമാണ്. അതേസമയം ദർശന സമയം കൂട്ടുകയും, ബുക്കിംങ് 80,000 മായി കുറയ്ക്കുകയും ചെയ്തെങ്കിലും തീർത്ഥാടനം സുഗമമാക്കാൻ ബുക്കിംഗ് ഇനിയും കുറച്ച് 75,000 ആക്കണമെന്നാണ് പൊലീസിന്റെ നിലപാട്.

