ശബരിമല : ശബരിമലയിലെ തിരക്കിനെ കുറിച്ച് പഠിക്കാന്‍ പന്ത്രണ്ടംഗ അഭിഭാഷക സംഘത്തെ നിയോഗിച്ച് ഹൈക്കോടതി. ബുക്കിങില്ലാതെ പ്രതിദിനം അയ്യായിരം മുതല്‍ പതിനായിരം പേര് വരെ മല കയറുന്നുണ്ട്. ഇലവുങ്കലില്‍ ഭക്ഷണമടക്കമുള്ള സൗകര്യങ്ങള്‍ ഒരുക്കണമെന്നും കോടതി നിര്‍ദേശിച്ചു. കഴിഞ്ഞ വര്‍ഷം ദര്‍ശനത്തിന് കൂടുതല്‍ സമയം കാത്തുനില്‍ക്കേണ്ടി വന്നിട്ടില്ലെന്നെന്നും ഇക്കുറി ക്യൂ കോംപ്ലക്സില്‍ അടക്കം ഒരു സൗകര്യവുമില്ലെന്ന് ശബരിമലയില്‍ പോയ അഭിഭാഷകന് കോടതിയെ അറിയിച്ചു.

