പത്തനംതിട്ട: അടൂർ കടമ്ബനാട് വില്ലേജ് ഓഫീസറെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പള്ളിക്കല്‍ പയ്യനല്ലൂര്‍ ഇളംപള്ളില്‍ കൊച്ചുതുണ്ടില്‍ കുഞ്ഞൂഞ്ഞിന്റെ മകന് മനോജാണ് (42) മരിച്ചത്. ജോലിയുമായി ബന്ധപ്പെട്ട മാനസിക സമ്മര്‍ദമാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് ബന്ധുക്കളുടെ ആരോപണം.
ഇന്ന് രാവിലെ 10-നാണ് മനോജിനെ കിടപ്പുമുറിയിലെ ഫാനില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. വീട്ടുകാര്‍ തൊട്ടടുത്തുള്ള സ്വകാര്യ ക്ലിനിക്കിലെ ഡോക്ടറെ കൊണ്ടുവന്ന് പരിശോധിപ്പിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.


