പത്തനംതിട്ട: കൊടുമണ്ണില്‍ ഒമ്പതാം ക്ലാസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ നാല് പേര് പിടിയില്‍. ഇലവുംതിട്ട സ്വദേശികളായ അരുണ്‍, ബിജു, അജീഷ്, അഭിഷേക് എന്നിവരാണ് പിടിയിലായത്.
പെണ്‍കുട്ടിയുമായി പോകും വഴി പ്രതികള്‍ സഞ്ചരിച്ച വാഹനം കേടായതോടെ ഇവര്‍ പോലീസിന്റെ പിടിയിലാവുകയായിരുന്നു. പെണ്‍കുട്ടിയെ മാതാപിതാക്കള്‍ക്ക് കൈമാറി.
വെള്ളിയാഴ്ച വൈകിട്ടാണ് സംഭവം. പ്രതികളില്‍ ഒരാള്‍ പെണ്‍കുട്ടിയുമായി അടുപ്പത്തിലായിരുന്നു. വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന പെണ്‍കുട്ടിയുടെ അച്ഛനെ കാണാനെന്ന വ്യാജേന വീട്ടിലെത്തിയ ശേഷം ഇവര്‍ കുട്ടിയുമായി കടന്നുകളയുകയായിരുന്നു.
പെണ്‍കുട്ടിയെ കാണാതായെന്ന് ബന്ധുക്കള്‍ പരാതി നല്‍കിയതോടെ പോലീസ് തിരച്ചില്‍ ആരംഭിച്ചു. ഇതിനിടെയാണ് ഇവര്‍ പിടിയിലായത്. തട്ടിക്കൊണ്ടുപോകലിന് ഇവര്‍ക്കെതിരേ കേസെടുത്തിട്ടുണ്ട്.