പാലക്കാട്: വീടിനു തീ പിടിച്ചത് കണ്ടുനിന്ന ഗൃഹനാഥ കുഴഞ്ഞുവീണു മരിച്ചു. മണ്ണാര്‍കാട് അലനല്ലൂരില്‍ കൊടിയൻകുന്നില്‍ വേണാട്ട് വീട്ടില്‍ അമ്മു അമ്മയാണ് (63) മരിച്ചത്.വീടിനോടു ചേര്‍ന്നുള്ള റബര്‍ പുകപ്പുരയില്‍ നിന്നാണ് തീ പടര്‍ന്നത്. തീപിടിത്തം കണ്ട് അമ്മു അമ്മ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഓട്ടോറിക്ഷാ ഡ്രൈവറായ മകൻ ജയകൃഷ്ണൻ പുറത്തുപോയതിനാല്‍ അമ്മു അമ്മ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഇവര്‍ ഒച്ചയുണ്ടാക്കിയപ്പോള്‍ നാട്ടുകാര്‍ ഓടിയെത്തി അഗ്നിശമനസേനയെ വിവരമറിയിച്ചു.


