മലപ്പുറം: തിരൂര്‍ ചമ്രവട്ടം പാലത്തില്‍ വെച്ച് കാറില്‍ രഹസ്യ അറയിലാക്കി കടത്തുകയായിരുന്ന ഒന്നേമുക്കാല്‍ കോടിയോളം രേഖകളില്ലാത്ത പണം തിരൂര്‍ പോലീസ് പിടികൂടി. മലപ്പുറം കൊടിഞ്ഞി സ്വദേശി അഷ്റഫാണ്(46) പണവുമായി പിടിയിലായത്.
തിരൂര്‍ എസ്.ഐ.ബി.പ്രദീപ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്. മലപ്പുറം ജില്ലാ പോലീസ് മേധാവി സുജിത്ത് ദാസിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് ചമ്രവട്ടം പാലത്തില്‍ വാഹന പരിശോധനക്കിടയിലാണ് ഇയാളെ പിടികൂടിയത്.


