കൊച്ചി: നവകേരള സദസിന് പോയത് പാര്‍ട്ടിയുമായി തെറ്റി നില്ക്കുന്നവരെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്. പ്രാദേശിക പ്രവര്‍ത്തകര്‍ അല്ലാതെ പ്രധാന നേതാക്കള്‍ ആരും പരിപാടിയില്‍ പങ്കെടുത്തിട്ടില്ലെന്നും സതീശന് പ്രതികരിച്ചു.
പ്രാദേശിക തലത്തില്‍ പാര്‍ട്ടിയുമായി അകന്ന് നില്‍ക്കുന്നവരാണ് നവകേരള വേദിയിലെത്തിയത്. അത്തരം സംഭവങ്ങളാണ് ഊതിവീര്‍പ്പിക്കുന്നത്. പരിപാടിയില്‍ പങ്കെടുക്കാന്‍ പാടില്ലെന്നത് രാഷ്ട്രീയ തീരുമാനമാണ്. ഇത് ലംഘിക്കുന്നവര്‍ക്കെതിരേ നടപടിയുണ്ടാകുമെന്നും സതീശന് പറഞ്ഞു.
മലപ്പുറത്തെ നവകേരള സദസിലും പാണക്കാട് ഹൈദരലി തങ്ങളുടെ മരുമകന് ഹസീബ് സഖാഫ് ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്തിരുന്നു. ലീഗ് നേതാവ് പി.പി.ഇബ്രാഹിം, കോണ്‍ഗ്രസ് നേതാവും തിരുനാവായ മുന്‍ ബ്ലോക്ക് പ്രസിഡന്റുമായ സി.മൊയ്തീന് എന്നിവരും യുഡിഎഫിന്റെ വിലക്ക് മറികടന്ന് തിരുരിലെ പ്രഭാത യോഗത്തില്‍ പങ്കെടുത്തു.