കൊവിഡ് കേസുകള്‍ വര്‍ധിച്ചതോടെ പൊന്നാനി പൂര്‍ണ്ണമായി അടച്ചു. ഞായറാഴ്ച പൊന്നാനി യില്‍ സമ്പൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. മൂന്നുദിവസമായി പ്രദേശത്ത് ആന്റിജന്‍ പരിശോധന നടന്നുകൊണ്ടിരിക്കുകയാണ്. എടപ്പാളില്‍ ആദ്യം രോഗം സ്ഥിരീകരിച്ച ഡോക്ടര്‍മാരുടെ സമ്പര്‍ക്ക പട്ടികയില്‍പ്പെട്ട ഒമ്പതിനായിരം പേരുടെ ആന്റിജന്‍ പരിശോധനയാണ് നടന്നു കൊണ്ടിരിക്കുന്നത്. ഇതില്‍ പ്രതിദിനം 25 ഓളം പേര്‍ക്കാണ് കോവിഡ് പോസിറ്റീവ് സ്ഥീരീക രിക്കുന്നത്. ഞായാറാഴ്ച്ചകളില്‍ വീടുകയറി ആരോഗ്യപ്രവര്‍ത്തകയുടെ പരിശോധന ഉണ്ടാകും.

