മലപ്പുറം ജില്ലയിലെ പൊന്നാനി താലൂക്കില്‍ ജില്ല കലക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായിട്ടാണ് കലക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ഡോക്ടര്‍മാര്‍, ആശുപത്രി ജീവനക്കാര്‍, നഗരസഭ കൗണ്‍സിലര്‍മാര്‍ എന്നിവര്‍ക്കടക്കം സമ്പര്‍ക്കത്തിലൂടെ വൈറസ് പടര്‍ന്ന സാഹചര്യത്തിലാണ് നടപടി. ദിനംപ്രതി സമ്പര്‍ക്കത്തിലൂടെ രോഗം പകരുന്ന സംഭവങ്ങള്‍ പൊന്നാനിയില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇന്ന് രാത്രി മുതല്‍ നിരോധനാജ്ഞ നിലവില്‍ വരും.