കോഴിക്കോട്: വില്‍പ്പനയ്ക്കെത്തിച്ച ആനക്കൊമ്പുമായി നാലംഗ സംഘം പിടിയില്‍. മലപ്പുറം സ്വദേശികളാണ് പിടിയിലായത്. ഇവരുടെ പക്കല്‍നിന്ന് രണ്ട് ആനകൊമ്പുകളാണ് പിടികൂടിയത്. ഇത് അട്ടപ്പാടിയില്‍ നിന്ന് കൊണ്ടുവന്നതാണെന്നും പ്രതികള്‍ പോലീസിന് മൊഴി നല്കി. ഫോറസ്റ്റ് ഇന്റിലിജന്‍സും ഫ്ളയിഗ് സ്ക്വാഡും ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.
സംഘം ആനക്കൊമ്പ് കടത്താന്‍ ശ്രമിച്ച കാറും പോലീസ് പിടിച്ചെടുത്തു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് കെ.എസ്.ആര്.ടി.സി ബസ് സ്റ്റാന്‍ഡ് പരിസരത്തു നിന്നുമാണ് പ്രതികളെ പിടികൂടിയത്.


