കോഴിക്കോട് : അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാച്ചടങ്ങില്‍ കോണ്‍ഗ്രസ് പങ്കെടുക്കരുതെന്നാണ് കേരളഘടകത്തിന്റെ നിലപാടെന്ന് കെ.മുരളീധരന്. ഇക്കാര്യം കെ.സി.വേണുഗോപാലിനെ അറിയിച്ചു. ഇന്ത്യ മുന്നണി നേതാക്കളുമായി ആലോചിച്ച് കേന്ദ്ര നേതൃത്വം തീരുമാനമെടുക്കും. പാര്‍ട്ടിയില്‍ വിശ്വാസികളും അവിശ്വാസികളുമുണ്ടെന്നും, എല്ലാവരുടെയും വികാരങ്ങള്‍ മാനിക്കുമെന്നും കെ മുരളീധരന് കോഴിക്കോട് പറഞ്ഞു.
അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാച്ചടങ്ങില്‍ പങ്കെടുക്കണോയെന്ന് തീരുമാനിക്കേണ്ടത് എ.ഐ.സി.സിയെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്. കെ.പി.സി.സിയോട് അഭിപ്രായം ചോദിച്ചാല്‍ നിലപാട് പറയും. കെ.മുരളീധരന് പറഞ്ഞതിനെക്കുറിച്ച് അദ്ദേഹത്തോട് തന്നെ ചോദിക്കണമെന്നും കെ.സുധാകരന് പറഞ്ഞു.


