കോഴിക്കോട്: നവകേരള സദസിനെത്തിയ മുഖ്യമന്ത്രിക്കു നേരെ കരിങ്കൊടി പ്രതിഷേധം നടത്താനൊരുങ്ങിയ എട്ടു യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ പോലീസ് കസ്റ്റഡിയില്‍.
മുക്കം മാങ്ങാപ്പൊയിലിലാണ് സംഭവം.
ശരീഫ് വെണ്ണക്കോട്, ജിഹാദ് തറോല്‍, നജീബുദ്ദീൻ, എ.എം. നസീര്‍ കല്ലുരുട്ടി, ശിഹാബ് മുണ്ടുപാറ, ആഷിക് നരിക്കൊട്ട്, പി.സി. അബ്ദുറഹ്മാൻ, വി.പി. മിഥ്ലാജ് എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്.
നവകേരള സദസിനെതിരേ കോഴിക്കോട്ട് വിവിധയിടങ്ങളില്‍ യൂത്ത് ലീഗ് പ്രതിഷേധം നടത്തിയിരുന്നു. ഇത് നവകേരളം ഉണ്ടാക്കുകയല്ല, സാധാരണ ജനങ്ങളുടെ നികുതിപ്പണം കൊള്ളയടിക്കുന്ന ധൂര്‍ത്താണെന്ന് ചൂണ്ടിക്കാട്ടി പോസ്റ്ററുകളും യൂത്ത് ലീഗ് മുക്കം നഗരസഭാ കമ്മറ്റിയുടെ പേരില്‍ പ്രത്യക്ഷപ്പെട്ടു.
കുറ്റിക്കാട്ടൂരില്‍ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ പ്രതീകാത്മകമായി 21 വാഴകളാണ് നട്ടത്.


