മുക്കം നഗരസഭാ ഉപഭോക്താക്കള്‍ക്ക് ഡിജിറ്റല്‍ സംവിധാനം ഒരുക്കുന്നു. നഗരസഭ കാര്യാലയ ത്തിലെത്താതെ തന്നെ നഗരസഭയുടെ സേവനങ്ങള്‍ വീട്ടുപടിക്കല്‍ ലഭ്യമാക്കാനുള്ള നടപടിക ള്‍ക്ക് തുടക്കമായി. ഇതിന്റെ ഭാഗമായി, വാര്‍ഡ് തല ആര്.ആര്.ടി. അംഗങ്ങള്‍ക്കുള്ള ഡിജിറ്റല്‍ സേവന പരിശീലനം ആരംഭിച്ചു. ഇ.എം.എസ്. ഓഡിറ്റോറിയത്തില്‍ നടന്ന ആദ്യ ബാച്ച് പരിശീലനം നഗരസഭാചെയര്‍മാന്‍ വി. കുഞ്ഞന്‍ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി എന്‍.കെ. ഹരീഷ് പദ്ധതി വിശദീകരിച്ചു.
കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സാമൂഹിക അകലം തടയുന്നതിനായി ഓഫീസുകളില്‍ സന്ദര്‍ശകര്‍ക്ക് കര്ശനനിയന്ത്രണമാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഓണര്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റ്, ജനന, മരണ, വിവാഹ സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവയ്ക്കാണ് ഭൂരിഭാഗം ആളുകളും നഗരസഭയിലെത്തുന്നത്.
ഈ സേവനമെല്ലാം ഓണ്‍ലൈനായി ലഭ്യമാണെങ്കിലും ഇതിനെക്കുറിച്ച് ജനങ്ങള്‍ക്ക് വേണ്ടത്ര അറിവില്ലാത്തതിനാല്‍ ഓഫീസില്‍ നേരിട്ടെത്തുന്ന അവസ്ഥയാണ്. ഈ സേവനങ്ങള്‍ വീടുകളില്‍ എത്തിക്കാനുള്ള സംവിധാനമാണ് ഒരുക്കുന്നത്. പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കിയ വൊളന്റിയര്‍മാര്‍ക്ക് നഗരസഭ ഡിജിറ്റല്‍ സര്‍വീസ് എക്സ്പേര്‍ട്ട് സര്‍ട്ടിഫിക്കറ്റ് നല്‍കും. ടെക്നിക്കല്‍ അസിസ്റ്റന്റുമാരായ ലിപിന്‍ പി.പി., ധനീഷ് കെ.എം. എന്നിവര്‍ പരിശീലനത്തിന് നേതൃത്വം നല്കി


