തലശേരി:തലശ്ശേരിയില്‍ വിദ്യാര്‍ത്ഥികളെ വെയിലത്ത് നിര്‍ത്തി മുഖ്യന് വേണ്ടി മുദ്യാവാക്യം വിളിപ്പിച്ചു.
നവകേരളാ സദസിനായി വിദ്യാര്‍ഥികളെ റോഡരികില്‍ നിര്‍ത്തി മുദ്രാവാക്യം വിളിപ്പിച്ചു. തലശേരി ചമ്പാട് എല്‍പി സ്കൂള്‍ വിദ്യാര്‍ഥികളെയാണ് പൊരിവെയിലത്ത് നിര്‍ത്തിയത്. എംഎസ്എഫ് ബാലാവകാശ കമ്മിഷന് പരാതി നല്കി.
മണിക്കൂറുകള്‍ക്കു മുന്‍പ് തന്നെ കുട്ടികളെ റോഡില്‍ ഇറക്കി നിര്‍ത്തി മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും അകമ്പടിവാഹനങ്ങളും കടന്നു പോകുന്നതുവരെ കുട്ടികളെ കൊണ്ട് മുദ്യാവാക്യം വിളിപ്പിച്ചു. സ്കൂളിലെ അധ്യാപകന് കുട്ടികളോട് മുദ്യാവാക്യം വിളിക്കാന്‍ നിര്‍ബന്ധപൂര്‍വ്വം ആവശ്യപ്പെടുന്നുണ്ട് ദൃശ്യങ്ങളില്‍.


