മുല്ലപ്പള്ളി രാമചന്ദ്രന് ഒരു ആശ്വാസ വാക്കുപോലും പറയാന്‍ വന്നിട്ടില്ലായെന്ന് അന്തരിച്ച ലിനിയുടെ ഭര്‍ത്താവ് സജീഷിന് മറുപടിയുമായി യൂത്ത് കോണ്‍ഗ്രസ് നേതാവ് ജിതേഷ് മുതുകാട്. ‘ലിനിയുടെ കുടുംബത്തിന് ആശ്വാസവുമായി ആദ്യമായി വീട്ടിലെത്തിയത് ടി. സിദ്ദീഖും താനുമടങ്ങിയ കോണ്‍ഗ്രസുകാരാണ്. അന്ന് വടകര എം.പിയായിരുന്ന മുല്ലപ്പള്ളി രാമചന്ദ്രന് എന്റെ ഫോണിലേക്കാണ് വിളിച്ചത്. ഞാനാണ് സജീഷിന് ഫോണ്‍ കൊടുത്തത്. രണ്ട് മിനിട്ട് നേരത്തോളം അവര്‍ സംസാരിക്കുകയും ചെയ്തു. ലിനി മരിച്ച വിഷമത്തില്‍ സജീഷ് അത് ഓര്ക്കാതിരിക്കുന്നതാവുമെന്നും ജിതേഷ് പറഞ്ഞു.
നിപ സമയത്ത് പേരാമ്പ്രയിലും ചങ്ങരോത്തും വന്ന ആരോഗ്യമന്ത്രി ലിനിയുടെ വീട് സന്ദര്‍ശിക്കാതെയാണ് മടങ്ങിയത്. പേരാമ്പ്രയുടെ സ്വന്തം മന്ത്രി ടി.പി രാമകൃഷ്ണനും തിരിഞ്ഞുനോക്കിയില്ല. ഇക്കാര്യം താന്‍ അന്ന് തന്നെ ഫേസ്ബുക്കില്‍ കുറിച്ചിരുന്നുവെന്നും ജിതേഷ് പറയുന്നു.
പേരാമ്പ്രയടക്കമുള്ള സര്‍ക്കാര്‍ ആശുപത്രികളില്‍ എന്ത് സംവിധാനമായിരുന്നു ആരോഗ്യ വകുപ്പ് ചെയ്തിരുന്നത്. 2018 മെയ് 19ന് ചങ്ങരോത്ത് വച്ച് നടന്ന ആരോഗ്യ വകുപ്പ് ഡയറക്ടര്‍ പങ്കെടുത്ത യോഗത്തിലാണ് ഹോസ്പ്പിറ്റലുകള്‍ക്ക് സ്വയം പിപിഇ കിറ്റ് വാങ്ങാനുള്ള അനുമതി നല്‍കുന്നതെന്നും ജിതേഷ് ഫേസ്ബുക്കില്‍ കുറിക്കുന്നു.