വാര്‍ത്ത നല്‍കിയതിന്റെ പേരില്‍ മാധ്യമപ്രവര്‍ത്തകരെ ക്രിമിനല്‍ കുറ്റം ആരോപിച്ച് ജയിലടക്കാനാവില്ലെന്ന് കോഴിക്കോട് അഡിഷണല്‍ സെഷന്‍സ് കോടതി. മാധ്യമസ്വാതന്ത്ര്യം നിലനില്‍ക്കുന്ന ജനാധിപത്യ രാജ്യത്ത് അങ്ങിനെ സംഭവിക്കാന്‍ പാടില്ല.കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ നീതിപൂര്‍വ്വമുള്ള വിചാരണയിലൂടെ തെളിയിക്കേണ്ടതുണ്ടെന്നും കോടതി നിരീക്ഷിച്ചു. ഏഷ്യാനെറ്റ് ന്യൂസ് ജീവനക്കാര്‍ നല്കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ അനുവദിച്ചുള്ള ഉത്തരവിലാണ് കോടതിയുടെ നിരീക്ഷണങ്ങള്‍
.ഏഷ്യാനെറ്റ് ന്യൂസ് ജീവനക്കാരുടെ ജാമ്യാപക്ഷയില്‍ കോഴിക്കോട് അഡി ഡിസ്ട്രിക്റ്റ് സെഷന്‍സ് കോടതി ജഡ്ജി പ്രിയ കെയുടെതാണ് ഉത്തരവ്. ഗൗരവമുള്ള ആരോപണങ്ങളൊന്നും ഏഷ്യാനെറ്റ് ന്യൂസ് ജീവനക്കാര്‍ക്കെതിരെയില്ല. വാര്‍ത്ത നല്‍കിയിതിന്റെ പേരില്‍ ക്രിമിനല്‍ കുറ്റം ആരോപിച്ച് ആരെയും ജയിലിലടക്കാനാവില്ല. മാധ്യമസ്വാതന്ത്ര്യം അനുവദിച്ച് നല്‍കിയിട്ടുള്ള , ഇന്ത്യ പോലൊരു ജനാധിപത്യ രാജ്യത്ത് അത് സാധ്യമല്ലെന്നും കോടതി ചൂണ്ടിക്കാട്ടി. നീതിപുര്‍വ്വമായ വിചാരണ നടത്തിയേ കുറ്റം ചെയ്തെന്ന് തെളിയിക്കാനാവൂ എന്നും കോടതി നിരീക്ഷിച്ചു. വളരെ സുപ്രധാനമായ നിരീക്ഷണങ്ങളാണ് മുന്‍കൂര്‍ ജാമ്യ ഹര്‍ജി അനുവദിച്ച് കോടതി നടത്തിയത്.
സിന്ധുസൂര്യകുമാര്‍, ഷാജഹാന്, നാഫല്‍ ബിന്‍ യൂസഫ് എന്നിവരടക്കം 4 പേര്‍ക്കാണ് കോടതി. മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. ഏഷ്യാനെറ്റ് ന്യൂസിലെ ജീവനക്കാര്‍ക്കായി അഡ്വക്കേറ്റ് , വി ഹരി. ഹാജരായി. ഏഷ്യാനെറ്റ് ന്യൂസ് സംപ്രേഷണം ചെയ്ത നാര്‍ക്കോട്ടിക്സ് ഈസ് ഡേ ര്‍ട്ടി ബിസിനസ് എന്ന വാര്‍ത്ത പരമ്പര ക്കെതിരെ പി വി അന്‍വര്‍ നല്കിയ പരാതിയില്‍ കോഴിക്കോട് വെള്ള യില്‍ പോലീസ് ആണ് കേസെടുത്തത്. ഇതേ തുടര്‍ന്ന് ജാമ്യമില്ലാവകുപ്പകളടക്കം ചുമത്തിയാണ് പോലിസ് റെയ്ജ് അടക്കമുള്ള നടപടികള്‍ സ്വീകരിച്ചത്