കോഴിക്കോട് : കോഴിക്കോട് മെഡിക്കല്‍ കോളജിലെ ഐസിയു പീഡനക്കേസില്‍ അതിജീവിതയ്ക്ക് അനുകൂല മൊഴി നല്കിയ സീനിയര്‍ നഴ്സിംഗ് ഓഫീസര്‍ പി.ബി.അനിതയെ വീണ്ടും സ്ഥലം മാറ്റി. ഇടുക്കി മെഡിക്കല്‍ കോളജിലേക്ക് ആണ് സ്ഥലം മാറ്റിയത്. ഇവരുടെ ഒഴിവില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ സീനിയര്‍ നഴ്സിംഗ് ഓഫീസര്‍ ഇന്നലെ ചുമതല ഏറ്റു. അനിതയെ ഇടുക്കിയിലേക്ക് നേരത്തെ സ്ഥലം മാറ്റിയിരുന്നുവെങ്കിലും ട്രിബ്യൂണല്‍ രണ്ടുമാസത്തേക്ക് ഉത്തരവ് സ്റ്റേ ചെയ്യുകയായിരുന്നു. അതിനുശേഷം വീണ്ടും വിശദീകരണം കേട്ടാണ് നടപടി കൈക്കൊണ്ടത്. അതിജീവിതയെ ഭീഷണിപ്പെടുത്തിയ ജീവനക്കാര്‍ക്കെതിരെ അനിത മൊഴി നല്‍കിയിരുന്നു.
Home Kerala ഐസിയു പീഡനക്കേസില്‍ അതിജീവിതയ്ക്ക് അനുകൂല മൊഴി നല്കിയ സീനിയര്‍ നഴ്സിംഗ് ഓഫീസറെ സ്ഥലം മാറ്റി
ഐസിയു പീഡനക്കേസില്‍ അതിജീവിതയ്ക്ക് അനുകൂല മൊഴി നല്കിയ സീനിയര്‍ നഴ്സിംഗ് ഓഫീസറെ സ്ഥലം മാറ്റി
by രാഷ്ട്രദീപം
by രാഷ്ട്രദീപം