കോഴിക്കോട് : രണ്ടു പേരുടെ മരണം: നിപ മൂലമെന്ന്് സംശയം പരിശോധന ഫലം ഇന്ന് ലഭിക്കും. ലക്ഷണങ്ങളോടെ സ്വകാര്യ ആശുപത്രികളില്‍ ചികില്‍സ തേടിയ രണ്ടു പേര് മരിച്ചതോടെയാണ് രോഗബാധ സംശയിക്കുന്നത്. മരിച്ച രണ്ടുപേരും തമ്മില്‍ സമ്പര്ക്കത്തിലായിരുന്നതായാണ് നിഗമനം. ഇരുവരും ഒരേ സമയം കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ഉണ്ടായിരുന്നവരാണ്. കഴിഞ്ഞമാസം 30നാണ് ആദ്യമരണം ഉണ്ടായത്.കഴിഞ്
ഞ ദിവസം ആണ് രണ്ടാമത്തെയാള്‍ മരിച്ചത്. ആദ്യം മരിച്ചയാളുടെ ബന്ധുക്കളായ മൂന്ന് കുട്ടികളുള്‍പ്പെടെ നാലുപേര്‍ക്ക് രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് ഇവരെ ഐസൊലേഷനിലാക്കി.
അതേസമയം, പുണെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നുള്ള പരിശോധനാ ഫലം ഉച്ചയോടെ ലഭിച്ചേക്കും. പ്രാദേശിക പരിശോധനയില്‍ നിപ സ്ഥിരീകരിച്ചതോടെ കോഴിക്കോട് ജില്ലയില്‍ ആരോഗ്യ വകുപ്പ് അതീവ ജാഗ്രത പ്രഖ്യാപിച്ചു. രോഗബാധ സംശയിക്കുന്നവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെ കണ്ടെത്താനും ശ്രമം തുടങ്ങി. 2018 മേയിലാണ് കോഴിക്കോട് ആദ്യമായി നിപ ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.