കോഴിക്കോട്: ബീച്ച് ആശുപത്രിക്ക് സമീപത്തുള്ള ഫ്ലാറ്റില്‍ നിന്ന് താഴെ വീണ് വനിതാ ഡോക്ടര്‍ മരിച്ചു. മാഹി സ്വദേശി ഷദ റഹ്മാന് (24) ആണ് മരിച്ചത്. മരണകാരണം വ്യക്തമല്ല.സംഭവ സ്ഥലത്ത് പൊലീസ് പരിശോധന നടത്തി. പന്ത്രണ്ടാംനിലയില്‍ നിന്നാണ് ഷദ വീണതെന്ന് ഫ്ലാറ്റിലെ സുരക്ഷാ ജീവനക്കാരന് ടി കെ സതീഷ് പറഞ്ഞു.
അപാര്‍ട്മെന്റിലെ പിറന്നാളാഘോഷത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു ഷദ റഹ്മാന്.വീഴ്ചയുടെ ശബ്ദംകേട്ട് ഓടിയെത്തിയപ്പോഴേക്കും ഷദ മരിച്ചിരുന്നുവെന്നും സതീഷ് പറഞ്ഞു. ഉടന്‍ തന്നെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.


