കോഴിക്കോട്: വടകരയില്‍ തേനീച്ച ആക്രമണം. കുട്ടികളുള്‍പ്പടെ ഒൻപതു പേര്‍ക്ക് തേനീച്ചയുടെ കുത്തേറ്റു. വടകര ഹെല്‍ത്ത് സെന്ററിന് സമീത്ത് വെച്ചാണ് ഫിദ,ഫാത്തിമ എന്നീ കുട്ടികളെ തേനീച്ച ആക്രമിച്ചത്. ഇവരുടെ നില ഗുരുതരമാണ്.ഇരുവരെയും വടകരയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇവരെ രക്ഷിക്കാനെത്തിയ മറ്റ് ഏഴ് പേര്‍ക്കാണ് കുത്തേറ്റത്.