കോഴിക്കോട് :യൂണിയന് തിരഞ്ഞെടുപ്പിനിടെ സംഘര്‍ഷമുണ്ടായ കുന്ദമംഗലം ഗവണ്മെന്റ് കോളജില്‍ വീണ്ടും തിരഞ്ഞെടുപ്പ് നടത്തുമെന്ന് പ്രിന്‍സിപ്പല്‍ ഡോ. ജിസ ജോസ് പറഞ്ഞു. അനിഷ്ട സംഭവങ്ങളെ തുടര്‍ന്ന് കോളജിന് രണ്ട് ദിവസം അവധി പ്രഖ്യാപിച്ചു. എട്ടുപേരെ സസ്പെന്‍ഡ് ചെയ്തിട്ടുമുണ്ട്. ഏഴ് എസ്എഫ്ഐക്കാര്ക്കെതി രെയും ഒരു കെഎസ്യുക്കാരനെതിരെയുമാണ് നടപടി.
എസ്എഫ്ഐ പ്രവര്‍ത്തകര്‍ ബാലറ്റ് പേപ്പര്‍ കീറിയെറിഞ്ഞുവെന്നായിരുന്നു കെഎസ്യുവിന്റെ ആരോപണം. സംഘര്‍ഷത്തില്‍ ആറുപേര്‍ക്ക് പരുക്കേറ്റിരുന്നു. രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലുമെടുത്തിരുന്നു. സംഘര്‍ഷത്തെ തുടര്‍ന്ന് ഫലപ്രഖ്യാപനം നേരത്തെ നിര്‍ത്തിവച്ചിരുന്നു.


