കോഴിക്കോട് : പ്രസവ ശസ്ത്രക്രിയ്ക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ വീട്ടമ്മ കെ.കെ. ഹര്‍ഷിന കോഴിക്കോട് മെഡിക്കല്‍ കോളജിന് മുന്നില്‍ നടത്തിയ സമരം അവസാനിപ്പിച്ചു. പൊലിസ് സത്യസന്ധമായി അന്വേഷണം നടത്തിയെന്ന് ഹര്‍ഷിന പ്രതികരിച്ചു. ഹര്‍ഷിനക്ക് മതിയായ നഷ്ടപരിഹാരം ഉറപ്പാക്കിയില്ലെങ്കില്‍ തുടര്സമരത്തിലേയ്ക്ക് കടക്കുമെന്ന് സമരസമിതി മുന്നറിയിപ്പ് നല്കി.
വയറ്റില്‍ കത്രിക വച്ചത് ആരെന്ന് കണ്ടെത്തണമെന്ന പ്രധാന ആവശ്യത്തിന് ഉത്തരം കണ്ടെത്തി. മെഡിക്കല്‍ കോളജിലെ പ്രസവ ശസ്ത്രക്രിയക്കിടെ ആണ് സംഭവമെന്ന് കണ്ടെത്തിയ പൊലിസ് രണ്ട് ഡോക്ടര്‍മാരെയും രണ്ട് നഴ്സുമാരെയും പ്രതിചേര്‍ക്കുകയും ചെയ്തു. കേസില്‍ പ്രതി ചേര്‍ത്ത ഡോക്ടര്‍മാര്‍ക്കും നഴ്സുമാര്‍ക്കും പൊലിസ് നോട്ടീസ് നല്കി. മെഡിക്കല്‍ കോളജ് എസിപിക്ക് മുമ്പാകെ ഹാജരാകാനാണ് നിര്‍ദേശം.


