കോട്ടയം: കൊല്ലത്ത് കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ പ്രതികളെ പിടികൂടാൻ കഴിയാത്തത് വലിയ വീഴ്ചയെന്ന് ബിജെപി സംസ്ഥാനധ്യക്ഷൻ കെ.
സുരേന്ദ്രൻ. മാധ്യമങ്ങളും ജനങ്ങളും ഉണര്‍ന്നു പ്രവര്‍ത്തിച്ചതുകൊണ്ടാണ് കുട്ടിയെ തിരിച്ചുകിട്ടിയതെന്നും പകല്‍വെളിച്ചത്തില്‍ കുട്ടിയെ നഗരമധ്യത്തില്‍ ഇറക്കിവിട്ടപ്പോള്‍ പോലീസ് എന്തുചെയ്യുകയായിരുന്നുവെന്നും അദ്ദേഹം ചോദിച്ചു.
നിരത്തുകളില്‍ സ്ഥാപിച്ച എഐ കാമറകള്‍ ഗുണം ചെയ്തില്ലെന്നും മായാവികളെ പോലെ വന്ന് കുട്ടിയെ തട്ടിക്കൊണ്ടുപോകാനും ഉപേക്ഷിക്കാനും ഗുണ്ടാസംഘങ്ങള്‍ക്ക് കഴിയുന്നുവെന്നും സുരേന്ദ്രൻ ആരോപിച്ചു.
കേസില്‍ ഗൂഢാലോചന, പ്രേരണ എന്നിവ സംബന്ധിച്ച് ഒരു ലീഡും പോലീസിന്റെ കൈയിലില്ലെന്നും സര്‍ക്കാര്‍ ഉത്തരം പറയണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


