പ്രണയിച്ച് വിവാഹം കഴിച്ച യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിലെ മുഴുവന്‍ പ്രതികളെയും പിടികൂടുന്നതിന് ഐ.ജി. വിജയ് സാഖറെയുടെ നേതൃത്വത്തില്‍ നാലു സ്ക്വാഡുകള്‍ രൂപീകരിച്ചതായി മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.കൊല്ലം ജില്ലയിലും കോട്ടയം ജില്ലയിലും അന്വേഷണത്തിന് വെവ്വേറെ ടീമുകളെ നിയോഗിച്ചു.
മാന്നാനത്ത് തട്ടിക്കൊണ്ടുപോയ നവവരന്റെ മൃതദേഹം കണ്ടെത്തി ; പുനലൂര്‍ സ്വദേശി അറസ്റ്റില്‍
ഇതു കൂടാതെ സി.ബി.സി.ഐ.ഡിയുടെ രണ്ടു ടീമും അന്വേഷണത്തിനുണ്ട്. രണ്ടു ജില്ലകളിലെ വിവിധ സ്ഥലങ്ങളുമായി പ്രതികള്‍ക്ക് ബന്ധമുള്ളതുകൊണ്ടാണ് ഈ രീതിയില്‍ അന്വേഷിക്കുന്നത്. പ്രതികളില്‍ ഒരാളെ ഇതിനകം പിടികൂടിയിട്ടുണ്ട്. പ്രതികള്‍ ഉപയോഗിച്ച ഒരു വാഹനവും കണ്ടെത്തി. ഈ സംഭവവുമായി ബന്ധപ്പെട്ട് കോട്ടയം ഗാന്ധിനഗര്‍ സ്റ്റേഷനിലെ സബ് ഇന്‍സ്പെക്ടറെ സസ്പെന്റ് ചെയ്യുകയും കോട്ടയം എസ്.പി.യെ സ്ഥലം മാറ്റുകയും ചെയ്തിട്ടുണ്ട്.
സാധാരണ നിലയില്‍ സംസ്ഥാനത്ത് ഉണ്ടാകാന്‍ പാടില്ലാത്ത സംഭവം ശക്തമായ നടപടി സ്വീകരിച്ചതായി മുഖ്യമന്ത്രി
കോട്ടയം മാന്നാനത്ത് സ്വദേശി കെവിനെയാണ് ഭാര്യവീട്ടുകാര്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്.പുനലൂര്‍ ചാലിയേക്കരയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.സംഭവത്തില്‍ പുനലൂര്‍ സ്വദേശിനിയായ പെണ്‍കുട്ടിയുടെ സഹോദരന്റെ സുഹൃത്ത് ഇശല്‍ അറസ്റ്റിലായിരുന്നു..
കെവിന്റെ മരണം: എസ്.പിയെ സ്ഥലംമാറ്റി, എസ്.ഐയ്ക്ക് സസ്പെന്ഷന് , കൂട്ട നടപടിവരുന്നു
നട്ടാശേരി എസ്എച്ച് മൗണ്ട് പ്ലാത്തറ വീട്ടില്‍ കെവിനെയും ഇയാളുടെ പിതൃസഹോദരിയുടെ മകന് മാന്നാനം കളമ്പുകാട്ടുചിറ അനീഷ് സെബാസ്റ്റ്യനെയുമാണ് മാരകായുധങ്ങളുമായെത്തിയ സംഘം തട്ടിക്കൊണ്ടുപോയത്. അനീഷിന്റെ വീട് സംഘം അടിച്ചു തകര്‍ക്കുകയും ചെയ്തിരുന്നു. അനീഷിനെ പിന്നീടു സംഘം റോഡില്‍ ഉപേക്ഷിച്ചെങ്കിലും. കെവിനെക്കുറിച്ചു വിവരമൊന്നുമില്ലായിരുന്നു. തുടര്‍ന്നാണ് മൃതദേഹം കണ്ടെത്തിയിരിക്കുന്നത് .പെണ്‍കുട്ടി കെവിനും തമ്മില്‍ മൂന്നു വര്‍ഷമായി പ്രണയത്തിലായിരുന്നു.


