കോട്ടയം: ജനറല്‍ ആശുപത്രിയില്‍ കോണ്‍ക്രീറ്റ് പാളി അടര്‍ന്നു വീണു. പ്രസവവാര്‍ഡിലേക്കുള്ള കോണിപ്പടിയിലേക്കാണ് കോണ്‍ക്രീറ്റ് പാളി വീണത്. നവജാതശിശുക്കളുമായി വാര്‍ഡിലേക്ക് പോകുന്നയിടത്താണ് സംഭവം.കുഞ്ഞുങ്ങളുമായി അമ്മമാര്‍ കടന്നു പോയതിന് തൊട്ട്പിന്നാലെയാണ് സീലിംഘില് നിന്ന് അഞ്ചടിയോളം വ്യാസമുള്ള കോണ്‍ക്രീറ്റ് പാളി അടര്‍ന്ന് വീണത്. തലനാരിഴയ്ക്ക് ദുരന്തം ഒഴിവായി.കെട്ടിടനിര്‍മാണത്തിലെ പിഴവാണ് കോണ്‍ക്രീറ്റ് അടര്‍ന്ന് വീഴുന്നതിന് കാരണമെന്ന് രോഗികളും കൂടെയുള്ളവരും പറയുന്നു, എന്നാല്‍ ഇതേക്കുറിച്ച് ആശുപത്രി അധികൃതര്‍ പ്രതികരിച്ചിട്ടില്ല.
Home Accident കോട്ടയം ജനറല്‍ ആശുപത്രിയില്‍ കോണ്‍ക്രീറ്റ് പാളി അടര്‍ന്നു വീണു , ദുരന്തം വഴിമാറിയത് തലനാരിഴയ്ക്ക്
കോട്ടയം ജനറല്‍ ആശുപത്രിയില്‍ കോണ്‍ക്രീറ്റ് പാളി അടര്‍ന്നു വീണു , ദുരന്തം വഴിമാറിയത് തലനാരിഴയ്ക്ക്
by രാഷ്ട്രദീപം
by രാഷ്ട്രദീപം