കോട്ടയം മുട്ടമ്പലത്ത് പുതിയതായി നിര്‍മ്മിച്ച പോലീസ് ക്വാര്‍ട്ടേഴ്സ് സമുച്ചയത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന് വീഡിയോ കോണ്‍ഫെറന്‍സിലൂടെ നിര്‍വ്വഹിച്ചു. കോട്ടയം താലൂക്കില്‍ മുട്ടമ്പലം വില്ലേജിലാണ് പുതിയ ക്വാര്‍ട്ടേഴ്സ് പണിതിരിക്കുന്നത്. രണ്ടു നിലകളിലായി 10 ഫ്ലാറ്റ് ടൈപ്പ് ക്വാര്‍ട്ടേഴ്സുകളാണ് ഉള്ളത്. ജില്ലാ പോലീസ് മേധാവി ജി.ജയ്ദേവ്. ഐ.പി.എസ്, കോട്ടയം മുനിസിപ്പല്‍ ചെയര്‍ പേഴ്സണ്‍ ഡോ. പി. ആര്. സോന, നോഡല്‍ ഓഫീസര്‍, നാര്‍ക്കോട്ടിക് സെല്‍ ഡി.വൈ.എസ്.പി. വിനോദ് പിള്ള എന്നിവര്‍ മുട്ടമ്പലത്ത് നടന്ന ചടങ്ങില്‍ പങ്കെടുത്തു. കോട്ടയം എം.പി. തോമസ് ചാഴികാടന്, എം.എല്‍.എ. തിരുവഞ്ചൂര്‍ രാധാകൃഷണന്, സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ ഐ.പി.എസ്. എ.ഡി.ജി.പി.മനോജ് എബ്രഹാം ഐ.പി.എസ്, കോട്ടയം അഡി.എസ്.പി എ.നസീം, കോട്ടയം ഡി.വൈ.സ്,പി. ആര്. ശ്രീകുമാരും മറ്റു ഉന്നത പോലീസ് ഉദ്യോഗസ്ഥരും ഓണ്‍ലൈന്‍ ആയി ചടങ്ങില്‍ പങ്കെടുത്തു.

