പാലാ നഗരസഭയിലെ ഒരു ജീവനക്കാരിക്ക് കൂടി കോവിഡ്. പാലാ നഗരസഭയിലെ എൻജിനീയറിങ് വിഭാഗത്തിലെ ജീവനക്കാരിക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം പാലാ നഗരസഭയിലെ ഒരു ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതേത്തുടർന്ന് നഗരസഭാ ജീവനക്കാരും കൗൺസിലർമാരും ഉൾപ്പടെയുള്ളവരുടെ സാമ്പിളുകൾ പരിശോധിച്ചതിൽ 64 പേരുടെ പരിശോധനാ ഫലം രാവിലെ ലഭിച്ചത് നെഗറ്റീവ് ആയിരുന്നു. എന്നാൽ ഉച്ചക്ക് ശേഷം ലഭിച്ച പരിശോധനാ ഫലത്തിലാണ് ജീവനക്കാരിക്ക് കോവിഡ് സ്ഥിരീകരിച്ചത്.

