കോട്ടയം: ഓടിക്കൊണ്ടിരുന്ന കാറിനു തീപിടിച്ചു കുടമാളൂര്‍ കിംസ് ആശുപത്രിക്ക് സമീപം ആയിരുന്നു സംഭവം. കുമാരനല്ലൂര്‍ സ്വദേശി കൃഷ്ണകുമാറും സഹോദരിയും സഞ്ചരിച്ച കാറിനാണ് തീ പിടിച്ചത്.
ആശുപത്രിയില്‍ പോയി മടങ്ങിവരുന്നവഴി കാറിന്റെ മുന്‍വശത്തുനിന്നു പുക ഉയരുകയായിരുന്നു. കാറില്‍നിന്ന് ഇരുവരും പുറത്തിറങ്ങുകയും കാറിന്റെ ബോണറ്റ് ഉയര്‍ത്തിവയ്ക്കുകയും ചെയ്തു. ഉടന്‍ തീ ആളിപടരുകയായിരുന്നു.
കോട്ടയത്തുനിന്നു ഫയര്‍ഫോഴ്സ് എത്തിയാണ് തീ അണച്ചത്. കാര്‍ പൂര്‍ണമായും കത്തി നശിച്ചു.


