കോട്ടയം ജില്ലയില്‍ കൊവിഡ് വ്യാപനം കൂടുന്നതിന്റെ പശ്ചാത്തലത്തില്‍ കോട്ടയം ജില്ലയിലെ വ്യാപാര സ്ഥാപനങ്ങളുടെ പ്രവര്‍ത്തന സമയം രാവിലെ 7 മുതല്‍ വൈകിട്ട് 7 വരെ ആക്കി. വ്യാപാരി വ്യവസായി ഏകോപന സമിതി കോട്ടയം ജില്ലാ കമ്മറ്റി പ്രസിഡന്റ് എം കെ തോമസുകുട്ടിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വ്യാപാര സ്ഥാപനങ്ങളില്‍ എല്ലാ സുരക്ഷാ മുന്‍കരുതലുകളും പാലിക്കണമെന്നും ആരോഗ്യ വകുപ്പിന്റെ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കുകയും വേണമെന്ന് അദ്ദേഹം പറഞ്ഞു. ജില്ലയില്‍ ചിലയിടങ്ങളില്‍ വ്യാപാര സ്ഥാപനങ്ങള്‍ 7 മണിക്ക് ശേഷവും പ്രവര്‍ത്തിക്കുന്നത് ഒഴിവാക്കണമെന്നും അദ്ദേഹം പറഞ്ഞു. കടകളില്‍ എത്തുന്നവരോട് മാസ്ക് ധരിക്കാനും കൈകള്‍ അണുവിമുക്തമാക്കാനും സാമൂഹിക അകലം പാലിക്കാനും പ്രത്യേകം നിര്‍ദേശം നല്‍കണം.

