കോട്ടയം: പാലായിലെ നവകേരള സദസ് വേദിയില്‍ തോമസ് ചാഴികാടന് എംപിയെ മുഖ്യമന്ത്രി പരസ്യമായി വിമര്‍ശിച്ച സംഭവത്തില്‍ അതൃപ്തി പ്രകടിപ്പിച്ച് കേരള കോണ്‍ഗ്രസ് എമ്മിന്റെ ഉന്നതാധികാര സമിതി അംഗം പി.എം.മാത്യു.
മുഖ്യമന്ത്രിക്ക് പാര്‍ട്ടി ചെയര്‍മാനായ ജോസ് കെ.മാണി മറുപടി നല്‍കേണ്ടതായിരുന്നെന്ന് മാത്യു പ്രതികരിച്ചു. കെ.എം.മാണി ഉണ്ടായിരുന്നെങ്കില്‍ മറുപടി പറയാനുള്ള ധീരത കാട്ടുമായിരുന്നെന്നും മാത്യു തുറന്നടിച്ചു.
കേരള കോണ്‍ഗ്രസിനെ സ്നേഹിക്കുന്നവര്‍ക്ക് സംഭവം വലിയ വേദനയുണ്ടാക്കി. ചാഴിക്കാടന് പാര്‍ട്ടി സംരക്ഷഭിത്തി ഒരുക്കേണ്ടതായിരുന്നു.
അതത് സമയം നിലപാട് കൃത്യമായി വ്യക്തമാക്കിയില്ലെങ്കില്‍ പാര്‍ട്ടിക്ക് അതിന്റെ ഐഡന്റിറ്റി നഷ്ടപ്പെടുമെന്നും അദ്ദേഹം പറഞ്ഞു


