ചേര്‍ത്തല താലൂക്ക് ആശുപത്രിയില്‍ അഞ്ച് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഒരു ഡോക്ടറും രണ്ട് സ്റ്റാഫ് നഴ്സുമാരും ഉള്‍പ്പടെ അഞ്ച് പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ചേര്‍ത്തലയില്‍ കര്‍ശന ജാഗ്രതയൊരുക്കി. കഴിഞ്ഞ ദിവസം കൊവിഡ് രോഗം സ്ഥിരീ കരിച്ച ആലപ്പുഴയിലെ ഗര്‍ഭിണിയെ ചികിത്സിച്ചിരുന്നത് ചേര്‍ത്തല താലൂക്ക് ആശുപത്രിയി ലാണ്. ഇതേ തുടര്‍ന്നാണ് ആശുപത്രിയിലെ ആരോഗ്യപ്രവര്‍ത്തകരെ കൊവിഡ് പരിശോധ നയ്ക്ക് വിധേയരാക്കിയത്. ആശുപത്രിയിലെ കൂടുതല്‍ ജീവനക്കാര്‍ക്ക് കൊവിഡ് സ്ഥിരീക രിക്കാന്‍ സാധ്യതയുണ്ടെന്നാണ് സൂചന. താലൂക്ക്് അശൂപത്രി താല്‍ക്കാലികമായി അടയ്ക്കാന്‍ സാധ്യതയുണ്ട്.

