എരുമേലി എയ്ഞ്ചല്‍വാലി താല്‍ക്കാലിക കണ്ടെയിന്മെന്റ് സോണായി പ്രഖ്യാപിച്ചതായി എരു മേലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. എസ്. കൃഷ്ണകുമാര്‍ പറഞ്ഞു. ജനങ്ങളുടെ സുരക്ഷ മുന്‍ കരുതിയാണ് താല്‍ക്കാലികമായി കണ്ടെയിന്മെന്റ് സോണാക്കിയത് എന്ന് അദ്ദേഹം പറഞ്ഞു. മുന്‍കരുതലിന്റെ ഭാഗമായി റോഡുകള്‍ പോലീസ് അടച്ചു. കഴിഞ്ഞ ദിവസം ഒരു കുടുംബ ത്തിലെ മൂന്ന് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇവര്‍ വാടക വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. ഇവര്‍ക്ക് പൊതുസമ്പര്‍ക്കം ഉണ്ടായിട്ടില്ല എന്നതിനാല്‍ ജനങ്ങള്‍ ആശങ്ക പ്പെടേണ്ട സാഹചര്യം ഇല്ലെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. ഒരു കുടുംബത്തിലെ മൂന്ന് പേര്‍ക്ക് കോവിഡ് രോഗബാധ സ്ഥിരീകരിച്ചതിനാല്‍ മുന്‍കരുതലിന്റെ ഭാഗമായാണ് കണ്ടെയിന്മെന്റ് സോണായി താല്‍ക്കാലികമായി പ്രഖ്യാപിച്ചത്.

