കോട്ടയം : പുതുപ്പള്ളിയില്‍ പോളിങ് പൂര്‍ത്തിയായി. അന്തിമശതമാനം ഒന്‍പതു മണിയോടെ പുറത്തു വിടും. വോട്ടര്‍മാരുടെ നീണ്ടനിര കാരണം ചില ബൂത്തുകളില്‍ പോളിങ് നീണ്ടു. ഗേറ്റ് അടച്ചശേഷം ക്യൂ നിന്നവര്‍ക്ക് സ്ലിപ് നല്കി വോട്ടുചെയ്യിച്ചു. 2021ല്‍ ആകെ പോളിങ് 74.84%. ഏഴുമണിവരെ വോട്ട് ചെയ്തത് 72.16%. എന്നാല്‍ എട്ടുപഞ്ചായത്തുകളിലും നിരവധിപേര്‍ വോട്ടുചെയ്യാനാകാതെ മടങ്ങിയെന്നും പരാതി അറിഞ്ഞ് ചോദിക്കാന്‍ ചെന്ന യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന്‍ നേരെ ഗുണ്ടകള്‍ ആക്രമിക്കാന്‍ ശ്രമിച്ചു.ചില ബൂത്തുകളില്‍ മാത്രം പോളിങ് വൈകുന്നതില്‍ അസ്വാഭാവികതയെന്ന് ചാണ്ടി ഉമ്മന്‍ കലക്ടറെ ബോധിപ്പിച്ചിരുന്നു.