കോട്ടയം: യാക്കോബായ സഭയെ മുഖ്യമന്ത്രി അനുകൂലിച്ചതി നെതിരെ ഓര്‍ത്തഡോക്സ് സഭ രംഗത്ത്. നിയമപരമല്ലാത്ത ആനുകൂല്യം വാഗ്ദാനം ചെയ്ത് കയ്യടി വാങ്ങാനാണ് മുഖ്യമന്ത്രി ശ്രമിച്ചത്. സഭാ തര്‍ക്കം രൂക്ഷമാക്കി നേട്ടമുണ്ടാക്കാനുള്ള ശ്രമമാണ്. യാക്കോബായ സഭയുടെ അസ്ഥിത്വം കാക്കാന്‍ ശ്രമിക്കുമെന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്.
അദ്ദേഹം കേരളത്തിന്റെ മുഖ്യമന്ത്രിയാണെന്നാണ് ഞങ്ങള്‍ വിചാരിച്ചത്. ചെയ്തത് ഭരണഘടനലംഘനമാണ്. അളമുട്ടിയാല്‍ ചേരയും കടിക്കുമെന്ന് മുഖ്യമന്ത്രി ഓര്‍ത്താല്‍ നല്ലതെന്ന് കോട്ടയം ഭദ്രാസനാധിപന്‍ യുഹനാന്‍ മാര്‍ ദിയസ്കോറസ് പറഞ്ഞു.


