ചങ്ങനാശ്ശേരി: സ്വര്‍ണം ധരിക്കില്ലെന്ന എന്റെ അഹന്തക്ക് അവസാനത്തെ പ്രഹരം ഏല്‍പ്പിച്ചിരിക്കുകയാണെന്ന് ഉപഹാരം നല്കി ആദരിച്ചതിന് നന്ദി സൂചകമായി രാധാകൃഷ്ണന് . മന്നം ജയന്തി സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്താനെത്തിയ കേന്ദ്ര സാഹിത്യ അക്കാദമി വിശിഷ്ടാംഗം സി.രാധാകൃഷ്ണന് എന്‍ എസ് എസ് സമ്മാനിച്ചത് നാലു പവന് മാല.
മന്നത്ത് പത്മനാഭന്റെ മുദ്രയുള്ള ലോക്കറ്റോടു സ്വര്‍ണ മാലയാണ് എന്‍എസ്എസ് പ്രസിഡന്റ് ഡോ. എം ശശശികുമാര്‍ അദ്ദേഹത്തെ അണിയിച്ചത്.
’84 വയസ്സുവരെ ഞാന്‍ സ്വര്‍ണ ചങ്ങല അണിഞ്ഞിട്ടില്ല. അങ്ങനെ യൊന്ന് വേണ്ടയെന്നായിരുന്നു എന്റെ നിശ്ചയം. സ്വര്‍ണചങ്ങല എന്നല്ല സ്വര്‍ണം കൊണ്ടുള്ള ഒന്നും എന്റെ ദേഹത്തു വേണ്ടയെന്നായിരുന്നു എന്റെ നിശ്ചയം. അതു ശരിയല്ലെന്ന് സുകുമാരന്‍ നായര്‍ തീരുമാനിച്ചിരിക്കുന്നു.
സ്വര്‍ണം ധരിക്കില്ലെന്ന എന്റെ അഹന്തക്ക് അവസാനത്തെ പ്രഹരം ഏല്‍പ്പിച്ചിരിക്കുകയാണ്. ആ ഒരു ഡംബു കൂടി അവസാനിച്ചിരിക്കുന്നു സി രാധാകൃഷ്ണന് പറഞ്ഞു.ഈ സംഭവത്തിനെതിരെ സമൂഹമാധ്യമങ്ങളില്‍ വിരുദ്ധ കമന്റുകള്‍ വരുന്നത്.നട്ടെല്ലില്ലാത്തവന്‍ എന്നാണ് സി രാധാകൃഷ്ണനെ സൂചിപ്പിച്ചിരിക്കുന്നത്.