കോട്ടയം: അയര്‍കുന്നത്ത് 15 കാരിയെ പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് ജീവപര്യന്തം. പ്രതി അജേഷ് കുറ്റക്കാരനാണെന്ന് കോട്ടയം അഡീഷണല്‍ ജില്ലാ കോടതി വിധി പറഞ്ഞിരുന്നു.പീഡനം, അന്യായമായി തടങ്കലില്‍ പാര്‍പ്പിക്കല്‍, കൊലപാതം എന്നീ കുറ്റങ്ങള്‍ ചുമഴ്ത്തിയാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. പോക്സോ കേസില്‍ 20 വര്‍ഷം തടവും രണ്ടര ലക്ഷം രൂപ പിഴയുമാണ് ശിക്ഷയായി വിധിച്ചത്. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതിയാകും. വിധി പറഞ്ഞത് പോക്സോ കേസുകള്‍ പരിഗണിക്കുന്ന അഡീഷണല്‍ ജില്ലാ കോടതി ജഡ്ജി സാനു എസ് പണിക്കരാണ്.
2019 ജനുവരി 17നാണ് കേസിനാസ്പദമായ സംഭവം. കുട്ടിയുമായി സൗഹൃദം നടിച്ച് പ്രതി ജോലി ചെയ്യുന്ന ഇഷ്ടിക കമ്ബനിയുടെ മുറിയില്‍ വെച്ച് പീഡിപ്പിച്ചു. തുടര്‍ന്ന് ബോധരഹിതയായ കുട്ടിയെ ഷോള് ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് സമീപത്ത് മൃതദേഹം മറവു ചെയ്യാനും അജേഷ് ശ്രമിച്ചു. അയര്‍ക്കുന്നം പോലീസാണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിച്ചത്.