കൊല്ലം കോയിവിളയില്‍ ഇന്നലെ കുഴഞ്ഞ് വീണ് മരിച്ച സ്ത്രീയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഓച്ചിറയിലെ സ്വകാര്യ ആശുപത്രിയിലെ ശുചീകരണ തൊഴിലാളിയായിരുന്ന രുഗ്മിണി വീട്ടില്‍ കുഴഞ്ഞ് വീണ് മരിക്കുകയായിരുന്നു. ഞായറാഴ്ചയാണ് ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് കുഴഞ്ഞുവീണത്. രുക്മിണിയെ ആദ്യം കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി വണ്ടാനം മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിക്കുകയായിരുന്നു. ചികിത്സയ്ക്കിടെ രാത്രിയോടെയാണ് മരണം സംഭവിച്ചത്. ഇവര്‍ ഹൃദയസംബന്ധമായ രോഗത്തിന് ചികിത്സ തേടിയിരുന്നു. ഇതോടെ സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്ത കൊവിഡ് മരണങ്ങള് മൂന്നായി. കോഴിക്കോട് ബീച്ച് സ്വദേശി നൗഷാദ് (49), മലപ്പുറം കൊണ്ടോട്ടി സ്വദേശി സിറാജുദ്ദീന് (72) എന്നിവരാണ് മരിച്ചത്.

