അമൃതാനന്ദമയി മഠത്തിന് മുകളില്‍ നിന്ന് ചാടി വിദേശവനിത ആത്മഹത്യ ചെയ്തു. യുകെ സ്വദേശിയായ സ്റ്റെഫെഡ് സിയോന എന്ന 45കാരിയാണ് മരിച്ചത്. മൃതദേഹം കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. കൊല്ലത്ത് അമൃതപുരിയിലെ മഠത്തിലാണ് ഇന്നലെ രാത്രി എട്ടരയോടെ യുവതി ആത്മഹത്യ ചെയ്തത്.
മരിച്ച യുകെ സ്വദേശിക്ക് മാനസിക പ്രശ്നങ്ങള്‍ ഉണ്ടായിരുന്നുവെന്ന് മഠം അധികൃതര്‍ പ്രതികരിച്ചു. പ്രധാന കെട്ടിടത്തിന്റെ 11ാം നിലയില്‍ നിന്നാണ് ഇവര്‍ താഴേക്ക് ചാടി. ഉച്ചയ്ക്കും ഇവര്‍ താഴേക്ക് ചാടാന്‍ ശ്രമിച്ചിരുന്നു. പൊലീസെത്തിയാണ് പിന്തിരിപ്പിച്ചത്.
രാത്രി ഇവര്‍ക്ക് ഒപ്പമുണ്ടായിരുന്നവര്‍ ഭജനയ്ക്ക് പോയ സമയത്താണ് ഇവര്‍ വീണ്ടും കെട്ടിടത്തിന് മുകളിലേക്ക് കയറിയത്. ഫെബ്രുവരിയിലാണ് ഇവര്‍ മഠത്തില്‍ എത്തിയത്. നാട്ടിലേക്ക് തിരികെ പോകാന്‍ സാധിക്കാത്തതില്‍ മനപ്രയാസം ഉണ്ടായിരുന്നുവെന്നാണ് വിവരം. ഈ വിഷമ ത്തിലാണ് ആത്മഹത്യ ചെയ്തതെന്നാണ് മഠം അധികൃതര്‍ പറയുന്നത്.


