കൊല്ലം കടയ്ക്കലില്‍ ബലാല്‍സംഗത്തിനിരയായ പെണ്‍കുട്ടി ആത്മഹത്യ ചെയ്ത സംഭവ ത്തില്‍ മൂന്ന് പേര് അറസ്റ്റിലായി. ജനുവരി 23-നാണ് ദളിതയായ പെണ്‍കുട്ടിയെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പെണ്‍കുട്ടിയുടെ അടുത്ത ബന്ധുക്കളായ മൂന്ന് പേരെ യാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഡിഎന്‍എ പരിശോധനയിലൂടെയാണ് പ്രതികളെ പിടിച്ചത്. പോസ്റ്റുമോര്‍ട്ടത്തില്‍ പെണ്‍കുട്ടി നിരന്തരം ലൈംഗിക പീഡനത്തിനിരയായിട്ടുണ്ടെന്ന് തെളി ഞ്ഞിരുന്നു. എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിയാണ് ആത്മഹത്യ ചെയ്തത്. പെണ് കുട്ടിയുടെ ബന്ധുക്കളായ ഏഴ് പേരുടെ ഡി.എന്‍.എ. സാമ്പിളുകളാണ് അന്വേഷണത്തിന്റെ ഭാഗമായി ശേഖരിച്ചത്. ഇതില്‍ മൂന്ന് പേരാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. പ്രതികളെ വിശദമായി ചോദ്യംചെയ്ത ശേഷം കോടതിയില്‍ ഹാജരാക്കും.

