കാസര്‍കോട്: ദേവസ്വം മന്ത്രിക്കെതിരെ ഫേസ്ബുക്കില്‍ പോസ്റ്റിട്ട കാസര്‍കോട് മഡിയന്‍ കുലോം ക്ഷേത്രത്തിലെ മേല്‍ശാന്തി മാധവന് നമ്പൂതിരിയെ മേല്‍ശാന്തിയെ സസ്പെന്‍ഡ് ചെയ്തു. ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ടാണ് ദേവസ്വം മന്ത്രി കടകംപളളിക്കെതിരെ മോശമായ ഭാഷയില്‍ മേല്‍ശാന്തി മാധവന് നമ്പൂതിരി പോസ്റ്റിട്ടത്.
മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രമാണ് മഡിയന്‍ കുലോം ക്ഷേത്രം. അന്വേഷണ വിധേയമാണ് മേല്‍ശാന്തിയെ സസ്പെന്‍ഡ് ചെയ്തത്.


