കാസര്‍ഗോഡ്: നവകേരള സദസില്‍ ആദ്യ ദിനം പരാതി പ്രവാഹം. 2,200 പരാതികളാണ് ആദ്യ ദിവസമായ ശനിയാഴ്ച മഞ്ചേശ്വരത്ത് ലഭിച്ചത്.
പരാതികളില്‍ 45 ദിവസത്തിനകം പരിഹാരം കാണണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം. ജില്ലയിലെ മന്ത്രിമാര്‍ക്കാണ് ഇതിന്റെ മേല്‍നോട്ടച്ചുമതല നല്‍കിയിരിക്കുന്നത്. ഇന്നും കാസര്‍ഗോഡ് ജില്ലയിലാണ് നവകേരളാ സദസ് നടക്കുക.
പൗരപ്രമുഖരുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം രാവിലെ പത്തരയ്ക്ക് മുഖ്യമന്ത്രി മാധ്യമങ്ങളെ കാണും. തുടര്‍ന്ന് നായര്‍മാര്‍മൂല മിനി സ്റ്റേഡിയത്തില്‍ കാസര്‍ഗോഡ് മണ്ഡലത്തിലെ സദസ് നടക്കും.
വൈകിട്ട് മൂന്നിന് ഉദുമയിലും നാലരയ്ക്ക് കാഞ്ഞങ്ങാടും ആറ് മണിക്ക് തൃക്കരിപ്പൂരുമാണ് പരിപാടി നടക്കുക. തിങ്കളാഴ്ച കണ്ണൂര്‍ ജില്ലയിലാണ് മന്ത്രിസംഘം എത്തുക.
കേരളത്തിലെ 140 മണ്ഡലങ്ങളിലും നവകേരള സദസിന്റെ ഭാഗമായി മന്ത്രിമാര്‍ പര്യടനം നടത്തും. ഡിസംബര്‍ 24ന് വൈകിട്ട് ആറിന് തിരുവനന്തപുരം വട്ടിയൂര്‍ക്കാവിലാണ് പരിപാടിയുടെ സമാപനം.