കാസര്‍ക്കോട്: നവ കേരള സദസിനായി കാസര്‍ക്കോട് ദേലംപാടി പഞ്ചായത്തില്‍ നിര്‍ബന്ധിത പണപ്പിരിവ്. കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍ 500 രൂപ നിര്‍ബന്ധമായും നല്‍കണമെന്നായിരുന്നു നിര്‍ദ്ദേശം.പരിപാടിക്ക് എല്ലാ കുടുംബശ്രീ അംഗങ്ങളും നിര്‍ബന്ധമായും പങ്കെടുക്കണം. ഇതിനായി ഏര്‍പ്പാടാക്കിയ ബസിന്റെ ചെലവിലേക്കാണ് ഓരോ കുടുംബശ്രീ അയല്‍ക്കൂട്ടവും 500 രൂപ നല്‍കണമെന്നു നിര്‍ദ്ദേശിച്ചത്.സിഡിഎസ് അധ്യക്ഷ സുമ വാട്സ്ആപ്പിലൂടെയാണ് അംഗങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്. വായ്പ നല്കിയ വകയില്‍ ലഭിച്ച പലിശയില്‍ നിന്നു ഈ തുക എടുക്കണമെന്നും സന്ദേശത്തില്‍ പറയുന്നു.

