കാസര്‍ഗോഡ്: പോത്തിന്റെ ആക്രമണത്തില്‍ യുവാവ് മരിച്ചു. കര്‍ണാടക ചിത്രദുര്‍ഗ സ്വദേശി സാദിഖ് (22) ആണ് മരിച്ചത്. പോത്ത് കച്ചവടം നടത്തുന്നവരാണ് സാദിഖും പിതാവും. ഇതിന്റെ ഭാഗമായി ഒരു ലോഡ് പോത്തുമായി മൊഗ്രാല്‍ പുത്തൂരില്‍ എത്തിയതായിരുന്നു ഇരുവരും. ഇതിനിടയില്‍ പോത്തുകളെ ഇറക്കുന്നതിനിടെ ഒരു പോത്ത് വിരണ്ടോടുകയായിരുന്നു. പോത്തിനെ പിടിച്ചുകെട്ടാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടം. ആക്രമണത്തില്‍ പരുക്കേറ്റ സാദിഖിനെ മംഗലാപുരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.
രണ്ടു കിലോമീറ്ററോളം വിരണ്ടോടിയ പോത്ത്, സമീപത്തെ കടകളും ആക്രമിച്ചു. സ്കൂട്ടര്‍ യാത്രികനെ ഇടിച്ചുവീഴ്ത്തി. കാസര്‍കോട്ടുനിന്ന് പൊലീസും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി ഏഴു മണിയോടെ പോത്തിനെ പിടിച്ചുകെട്ടി. മൊഗ്രാല്‍ പുത്തൂരില്‍ വ്യാഴാഴ്ച വൈകിട്ടായിരുന്നു സംഭവം.


